KERALA
ചെന്നിത്തലക്കെതിരെ രൂക്ഷ വിമർശനവുമായ് മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. കാതലായ കാര്യങ്ങള്‍ക്ക് മറുപടി പറയാതെ ചെന്നിത്തല വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും തോമസ് ഐസക് പറഞ്ഞു.
കരട് റിപ്പോര്‍ട്ടില്‍ മറവില്‍ അസംബന്ധം എഴുന്നള്ളിച്ചാല്‍ തുറന്നുകാട്ടും. ബിജെപി കോണ്‍ഗ്രസ് ഒത്തുകളി പിടിക്കപ്പെട്ടിരിക്കുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രൂപം കൊള്ളുന്ന ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ എടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണോ. 99 ല്‍ ഇടതുസര്‍ക്കാരും 2002ലും 2003ലും യുഡിഎഫ് വായ്പ എടുത്തു. അന്ന് ആരും പറഞ്ഞില്ല ഭരണഘടനാ വിരുദ്ധമാണെന്ന്. ലാവ്‌ലിനിലെ സിഎജി റിപ്പോര്‍ട്ട് പ്രതിപക്ഷ നേതാവ് ഓര്‍ക്കണമെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.