Connect with us

Crime

മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന മൂന്ന് വയസുള്ള  കുഞ്ഞിന് നേരെ ലൈംഗിക ആക്രമണം

Published

on

പാലക്കാട്: നടുപ്പുണ്ണിയില്‍ വഴിയരികിൽ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന മൂന്ന് വയസുള്ള  കുഞ്ഞിന് നേരെ ലൈംഗിക ആക്രമണം.  ബുധനാഴ്ച പുലർച്ചെ 5.30-നാണ് സംഭവം. സംഭവത്തില്‍ വില്ലൂന്നി സ്വദേശിയായ കന്തസ്വാമി(77) പിടിയിയിലായി.
മാതാപിതാക്കളുടെ അടുത്ത് നിന്നും 50 മീറ്റർ ദൂരത്തേക്ക് കുഞ്ഞിനെ വലിച്ചുകൊണ്ടുപോയതിന് ശേഷമാണ് ഇയാൾ ആക്രമിക്കാൻ ശ്രമിച്ചത്. എന്നാൽ, കുട്ടി കരഞ്ഞതോടെ മാതാപിതാക്കളും ശ്രദ്ധിക്കുകയായിരുന്നു.

ശബ്​​ദം കേട്ട് നാട്ടുകാർ കൂടെ കൂടിയതോടെ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കുഞ്ഞ് നിലവില്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Continue Reading