Connect with us

HEALTH

ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസില്‍ കര്‍ശന നിയന്ത്രണവുമായി സംസ്ഥാന സര്‍ക്കാർ

Published

on

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസില്‍ കര്‍ശന നിയന്ത്രണവുമായി സംസ്ഥാന സര്‍ക്കാര്‍. ഡോക്ടേഴ്‌സ് താമസിക്കുന്ന സ്ഥലത്ത് മാത്രമേ സ്വകാര്യ പ്രാക്ടീസിന് അനുമതിയുള്ളൂ. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ ആശുപത്രികളിലെയും ഡോക്ടേഴ്‌സിന്റെ സ്വകാര്യ പ്രാക്ടീസിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു.
ഡോക്ടര്‍ താമസിക്കുന്ന സ്ഥലമാണെന്ന് വ്യക്തമാക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ആരോഗ്യ വകുപ്പില്‍ ഹാജരാക്കണം. ആശുപത്രി, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവയോടും ചേര്‍ന്നും, വാണിജ്യ സമുച്ചയങ്ങളിലും ഉള്‍പ്പടെ നടത്തുന്ന സ്വകാര്യ പ്രാക്ടീസിന് പിടി വീഴും. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.

Continue Reading