Connect with us

KERALA

ഗണേഷ്കുമാറിന് സിനിമയില്ല  ഗതാഗതം മാത്രം.തുറമുഖ- പുരാവസ്തു വകുപ്പ് കടന്നപ്പള്ളിക്ക്

Published

on

തിരുവനന്തപുരം: കെ.ബി. ഗണേഷ്കുമാറിന് സിനിമ വകുപ്പ് നൽകേണ്ടതില്ലെന്നും ഗതാഗത വകുപ്പ് മാത്രം നൽകിയാൽ മതിയെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ തീരുമാനം. മുൻപ് കൈകാര്യം ചെയ്തിരുന്ന വകുപ്പു മാത്രം നൽകിയാൽ മതിയെന്നാണ് സിപിഎമ്മിന്‍റെ നിലപാട്. സിനിമ വകുപ്പ് നൽകില്ലെന്ന വിവരം ഗണേഷ് കുമാറിനെ മുഖ്യമന്ത്രി അറിയിച്ചു.

ആന്‍റണി രാജു കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പാണു ഗണേഷിനു ലഭിക്കുക. തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രിയായാണ് രാമചന്ദ്രൻ കടന്നപ്പള്ളി വീണ്ടും രണ്ടാം പിണറായി മന്ത്രിസഭയിൽ എത്തുന്നത്. ആന്‍റണി രാജു ഉപയോഗിച്ചിരുന്ന ഓഫിസ് കടന്നപ്പള്ളി രാമചന്ദ്രനും അഹമ്മദ് ദേവർകോവിലിന്‍റേത് ഗണേഷിനും നൽകും.ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് ഉപയോഗിച്ചിരുന്ന ഓഫിസ് തന്നെയാണ് കടന്നപ്പള്ളിക്കു കിട്ടുക.

Continue Reading