Connect with us

KERALA

മന്ത്രിമാരുടെ സത്യ പ്രതിജ്ഞ ചടങ്ങിന് ചെലവായത് 5 ലക്ഷം രൂപ. തുക മുൻകൂറായി വാങ്ങി രാജ്ഭവൻ.

Published

on

തിരുവനന്തപുരം: രാജ്ഭവനിൽ നടന്ന പുതിയ മന്ത്രിമാരുടെ സത്യ പ്രതിജ്ഞ ചടങ്ങിന് ചെലവായത് 5 ലക്ഷം രൂപ. തുക മുൻകൂറായി വാങ്ങി രാജ്ഭവൻ. പൈസ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവർണറുടെ സെക്രട്ടറി ഡിസംബർ 22 ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ അനുമതിയോടെ ധനമന്ത്രി ബാലഗോപാൽ രാജ്ഭവന് അധിക ഫണ്ടായി 5 ലക്ഷം രൂപ ഡിസംബർ 28 ന് അനുവദിക്കുകയുമായിരുന്നു. പരിപാടിയുടെ ചെലവായി രാജ്ഭവൻ ആവശ്യപ്പെട്ട തുക ടൂറിസം ഡയറക്ടർക്കാണ് ധനവകുപ്പ് അനുവദിച്ചത്.

വെള്ളിയാഴ്ച വൈകിട്ടാണ് രാജ്ഭവനിൽ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറുമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ചായ സൽക്കാരവും രാജ്ഭവൻ ഒരുക്കിയിരുന്നു. മരാമത്ത് വകുപ്പാണ് പന്തൽ തയ്യാറാക്കിയത്. പന്തലിന് ചെലവായ ബില്ലും ഇനി പാസാകേണ്ടതുണ്ട്.

Continue Reading