Crime
ശിവ ശങ്കറിനെ സ്വർണ്ണ കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

കൊച്ചി: എം. ശിവശങ്കറിനെ സ്വര്‍ണക്കടത്ത്-ഡോളര്‍ കേസുകളില്‍ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് വരെ ചോദ്യം ചെയ്യാനാണ് അനുമതി. എറണാകുളം ജില്ലാ ജയിലില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്.
അഭിഭാഷകനെ ബന്ധപ്പെടാന്‍ ശിവശങ്കറിനെ അനുവദിക്കണമെന്നും രണ്ടുമണിക്കൂറിലധികം ചോദ്യംചെയ്യുകയാണെങ്കില്‍ അരമണിക്കൂര്‍ ഇടവേള നല്‍കണമെന്നും കോടതിയുടെ നിര്‍ദേശമുണ്ട്.
ഇന്നത്തെ ചോദ്യം ചെയ്യലിനുശേഷം സാമ്ബത്തിക കുറ്റകൃത്യ കേസുകള്‍ പരിഗണിക്കുന്ന കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണു നീക്കം.