Connect with us

Crime

കൊച്ചിയിലെ ജ്വല്ലറിയിൽ വൻ കവർച്ച 300 പവൻ കവർന്നു

Published

on

കൊച്ചി: കൊച്ചിയിലെ ജ്വല്ലറിയിൽ നിന്ന് മോഷ്ടാക്കൾ 300 പവൻ കവർന്നു. ഏലൂരിലെ ഐശ്വര്യ ജുവലറിയിലാണ് വൻ കവർച്ച നടന്നത്. ജുവലറിയുടെ പിന്നിലെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ ഉളളിൽ കയറിയത്. ജുവലറിയിലെ സി സി ടി വി കാമറകൾ ഉണ്ടായിരുന്നെങ്കിലും പ്രവർത്തിക്കുന്നുണ്ടായിരുന്നില്ലെന്നാണ് ഉടമകൾ പൊലീസിനെ അറിയിച്ചത്.

സമീപത്തെ സ്ഥാപനങ്ങളുടെ സി സി ടി വിയിൽ നിന്ന് മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ലഭിക്കുമോ എന്നറിയാനുളള ശ്രമത്തിലാണ് പൊലീസ്. നഷ്ടപ്പെട്ട സ്വർണത്തിന്റെ അളവിൽ അവ്യക്തതയുണ്ടെന്നും സംഭവത്തിൽ മറ്റെന്തെങ്കിലും ദുരൂഹത ഉണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു

Continue Reading