Connect with us

KERALA

മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായ് മുഖ്യമന്ത്രി

Published

on

തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മീഡിയ അക്കാദമിയിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തനത്തിൽ പക്ഷപാതിത്വമുണ്ട്. രാഷ്ട്രീയ കണ്ണടയിലൂടെയാണ് ചിലർ കാര്യങ്ങൾ കാണുന്നത്. അതിന്റെ ഭാഗമായി അർധ സത്യങ്ങളും അസത്യങ്ങളും വിളംബരം ചെയ്യുകയാണ്. ഇത് ധാർമികതയാണോ എന്ന് മാധ്യമ ലോകം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം ഒരു പോലീസ് സ്റ്റേറ്റായി മാറുമെന്ന് കേരളത്തിലെ ഒരു മാധ്യമം ദേശീയ തലത്തിൽ പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഐതിഹ്യത്തെ ചരിത്രത്തിലേക്കും വിശ്വാസത്തെ രാഷ്ട്രീയത്തിലേക്കും കലർത്താൻ കുറേ മാധ്യമങ്ങൾ കൂട്ടുനിൽക്കുകയാണെന്നും പിണറായി പറഞ്ഞു.

സർക്കാരിന് ജനങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് വാർത്താസമ്മേളനം നടത്തി പറയാറുണ്ട്. സർക്കാരിന് ഒന്നും ഒളിച്ചുവെക്കാനില്ല. കോവിഡ് കാലത്ത് വാർത്താസമ്മേളനം നടത്തിയത് പി.ആർ വർക്കാണെന്ന് പ്രചരിപ്പിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. .