Connect with us

KERALA

വിതരണക്കാർ സമരം പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്ന് മുതല്‍ തടസപ്പെടും.

Published

on

തിരുവനന്തപുരം: വിതരണക്കാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്ന് മുതല്‍ തടസപ്പെടും. കുടിശ്ശിക തീര്‍ക്കുന്നതില്‍ സപ്ലൈകോ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് റേഷന്‍ കടകളില്‍ സാധനങ്ങളെത്തിക്കുന്ന കരാറുകാര്‍ സമരം പ്രഖ്യാപിച്ചത്.

കുടിശിക തീര്‍ക്കാതെ മുന്നോട്ടുപോകാനാവില്ലെന്നാണ് കരാറുകാരുടെ സംഘടന അറിയിച്ചിരിക്കുന്നത്.

എഫ്‌സിഐ ഗോഡൗണില്‍ നിന്ന് റേഷന്‍ സംഭരണ കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് റേഷന്‍ കടകളിലേക്കും ഭക്ഷ്യ ധാന്യങ്ങള്‍ വിതരണത്തിനെത്തിക്കുന്ന കരാവുകാരാണ് സമരം ചെയ്യുന്നത്.

കൊച്ചിയില്‍ ചേര്‍ന്ന ട്രാന്‍സ്‌പോര്‍ട്ടിങ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ യോഗമാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.”

Continue Reading