Crime
വീണയുടെ കമ്പനിക്കെതിരായ അന്വേഷണം അന്തർധാരയിൽ അവസാവനിക്കും ഞങ്ങൾ ഇതിൽ വലിയ ആവേശമൊന്നും കാണിക്കുന്നില്ല.

കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകൾ വീണാ ജോർജിന്‍റെ കമ്പനിക്കെതിരായ കേന്ദ്രസർക്കാരിന്‍റെ അന്വേഷണവും ഒത്തുത്തീർപ്പിന്‍റെ ഭാഗമാകാമെന്ന് കെ. മുരളീധരൻ എം.പി. കേന്ദ്ര ഏജൻസികൾ സെക്രട്ടറിയേറ്റിൽ കയറേണ്ട സമയം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തർധാര സജീവമാണ്. കേന്ദ്ര ഏജൻസികളുടെ കേരളത്തിലെ അന്വേഷണം എന്തുമാത്രം മുന്നോട്ടുപോകുമെന്നത് ഇവർ തമ്മിലുള്ള അന്തർധാരയെ ആശ്രയിച്ചിരിക്കും. ഞങ്ങൾ ഇതിൽ വലിയ ആവേശമൊന്നും കാണിക്കുന്നില്ല. കാരണം കേന്ദ്ര അന്വേഷണ ഏജൻസികൾ സെക്രട്ടറിയേറ്റിൽ കയറേണ്ട സമയം കഴിഞ്ഞു. ഇപ്പോൾ കയറുമെന്ന് പറയുന്നതല്ലാതെ കയറുന്നില്ല. അത് ഒത്തുതീർപ്പിന്‍റെ ഭാഗമായാണ് കാണുന്നതെന്നും മുരളീധരൻ പറഞ്ഞു.