Connect with us

Crime

കിഫ്ബിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി സമന്‍സിനെ എല്ലാവരും ഭയക്കുന്നത് എന്തിനാണ്

Published

on

കൊച്ചി: കിഫ്ബിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സിനെ എല്ലാവരും ഭയക്കുന്നത് എന്തിനാണെന്നും സമന്‍സിനെ അനുസരിക്കാത്തത് എന്താണെന്നും ഹൈക്കോടതി ചോദിച്ചു. സമന്‍സ് കിട്ടിയാല്‍ അതിനോട് പ്രതികരിക്കാതെ കോടതിയിലേക്ക് വരുന്നതിനോട് യോജിക്കാന്‍ കഴിയില്ല. അന്വേഷണം തടയാന്‍ കഴിയില്ല, അന്വേഷണത്തിന് വേണ്ട രേഖകള്‍ സമര്‍പ്പിക്കാന്‍ കിഫ്ബിക്ക് ബാധ്യതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
കിഫ്ബി ഇഡി സമന്‍സിന് മറുപടി നല്‍കണം, അല്ലാതെ ഒരേ കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ആറാം തവണയാണ് തനിക്ക് ഇഡിയുടെ സമന്‍സ് ലഭിക്കുന്നതെന്ന് കിഫ്ബി സിഇഒ വ്യക്തമാക്കി. ഇത് പീഡനമാണ്, അക്കാര്യമാണ് ചോദ്യം ചെയ്യുന്നതെന്നും കിഫ്ബി സി ഇ ഒ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ പ്രാഥമികാന്വേഷണത്തിനു വേണ്ടിയാണ് ഇഡി രേഖകള്‍ ആവശ്യപ്പെടുന്നതെന്ന് കോടതി പറഞ്ഞു. ഇഡിയുടെ സത്യവാങ്മൂലത്തില്‍ മറുപടി നല്‍കാന്‍ കിഫ്ബി സമയം തേടി. അന്വേഷണം ഒരു ഘട്ടത്തിലും തടസ്സപ്പെടുത്തില്ലെന്നും കിഫ്ബി കോടതിയെ അറിയിച്ചു. കേസ് കോടതി അടുത്ത മാസം ഒന്നിലേക്ക് മാറ്റി.
മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നിശ്ചലമാക്കാന്‍ കിഫ്ബി മനപൂര്‍വം ശ്രമിക്കുന്നുവെന്നും അന്വേഷണവുമായി ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നില്ലെന്നുമാണ് ഇഡി സംഘത്തിന്റെ ആരോപണം. പത്ത് മാസമായി കിഫ്ബിയടക്കം എതിര്‍കക്ഷികള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ല. നിയമത്തെപ്പറ്റി പരിജ്ഞാനമുളള എതിര്‍ കക്ഷികള്‍ മനപൂര്‍വം നിസഹകരിക്കുകയാണ്. എതിര്‍ കക്ഷികള്‍ക്ക് സമന്‍സ് അയക്കുകയെന്നത് നടപടിക്രമം മാത്രമാണ്. അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കിഫ്ബി അടക്കം ശ്രമിക്കുന്നത് ശരിയല്ലെന്നും ഇഡി പറയുന്നു.
അതിനിടെ മസാല ബോണ്ട് കേസില്‍ മുന്‍ ധന മന്ത്രി തോമസ് ഐസക്കിന് നിര്‍ണായക പങ്കുണ്ടെന്ന് വ്യക്തമാക്കി എന്‍ഫോഴ്സ്‌മെന്റ് വിഭാഗം. മസാല ബോണ്ട് ഇറക്കാനുള്ള തീരുമാനങ്ങള്‍ അംഗീകരിച്ചത് മുഖ്യമന്ത്രിയും തോമസ് ഐസക്കും പങ്കെടുത്ത കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണെന്നാണ് പുറത്ത് വരുന്ന വിവരം. മസാല ബോണ്ട് ഇറക്കിയതില്‍ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്ന തോമസ് ഐസക്കിന്റെ വാദം നിലനില്‍ക്കില്ലെന്നും ഇഡി പറയുന്നു. കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ മിനുട്‌സ് രേഖകള്‍ പുറത്തുവന്നിട്ടുണ്ട്

  “

Continue Reading