Crime
പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസ്; ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ ഡിവൈഎഫ്ഐ നേതാവും അറസ്റ്റിൽ. പെരുനാട് മേഖലാ പ്രസിഡന്‍റ് ജോയൽ തോമസാണ് അറസ്റ്റിലായത്. ഇന്നലെ ഡിവൈഎസ്പി ഓഫിസിൽ എത്തി ജോയൽ കീഴടങ്ങുകയായിരുന്നു.
കേസിൽ ഇന്നലെ മൂന്ന് പേർ അറസ്റ്റിലായിരുന്നു. കേസിൽ 18 ലധികം പ്രതികൾ ഉണ്ടെന്നാണ് വിവരം. കേസില്‍ കെഎസ്ഇബി ജീവനക്കാരനും പ്രായപൂർത്തിയാകാത്ത ഒരാളുമുൾപ്പെടെ മൂന്ന് പേരാണ് ഇന്നലെ അറസ്റ്റിലായത്. കെഎസ്ഇബി ജീവനക്കാരൻ മുഹമ്മദ് റാഫി, സജാദ്, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് അറസ്റ്റിലായത്.
കുട്ടിയെ പീഡിപ്പിച്ചതിന് 16 പേര്‍ക്കെതിരെയാണ് കേസ്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് മറ്റുള്ളവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു