Connect with us

KERALA

ഹൈക്കോടതി വിമര്‍ശനത്തെ തുടര്‍ന്ന് ലോകായുക്തക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് പ്രതിപക്ഷ നേതാവ്

Published

on

കൊച്ചി: ഹൈക്കോടതി വിമര്‍ശനത്തെ തുടര്‍ന്ന് ലോകായുക്തക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെ ഫോണില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു പരാമര്‍ശം. കര്‍ത്തവ്യ നിര്‍വഹണത്തില്‍ ലോകായുക്ത പരാജയമാണെന്നായിരുന്നു ഹര്‍ജിയിലെ പരാമര്‍ശം. എന്നാല്‍ ഈ പരാമര്‍ശത്തെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഉത്തരവാദിത്തമുള്ള പദവിയിലിരുന്ന് ഇത്തരം ഒരു പരാമര്‍ശം നടത്തിയത് ശരിയായില്ല എന്നായിരുന്നു വിമര്‍ശനം. കോടതി വിമര്‍ശനത്തിന് പിന്നാലെ പരാമര്‍ശം പിന്‍വലിക്കുകയായിരുന്നു സതീശന്‍.

കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പരാമര്‍ശം പിന്‍വലിച്ചെന്ന് സതീശന്‍ അറിയിച്ചത്. മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരാമര്‍ശം ഉണ്ടായതെന്നും വി ഡി സതീശന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. അതേസമയം, കെ ഫോണില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജി ഫെബ്രുവരി 29 ന് പരിഗണിക്കും.

Continue Reading