KERALA
പഴയങ്ങാടി പാലത്തിന് മുകളില്‍ ടാങ്കര്‍ ലോറി മറിഞ്ഞു എട്ട് പേർക്ക് പരിക്ക്

കണ്ണൂര്‍: പഴയങ്ങാടി പാലത്തിന് മുകളില്‍ ടാങ്കര്‍ ലോറി മറിഞ്ഞു എട്ട് പേർക്ക് പരിക്കേറ്റു നിയന്ത്രണംവിട്ട ലോറി രണ്ടുവാഹനങ്ങളില്‍ ഇടിച്ചശേഷം മറിയുകയായിരുന്നു. ഇന്ധനച്ചോര്‍ച്ചയില്ലാതതിനാൽ വൻ ദുരന്തം ഒഴിവായി
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. മംഗലാപുരത്തുനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഒരു കാറിലും ട്രാവലറിലുമാണ് നിയന്ത്രണംവിട്ട ലോറി ഇടിച്ചത്. ട്രാവലറില്‍ സഞ്ചരിക്കുകയായിരുന്ന എട്ടുപേര്‍ക്കാണ് പരിക്കേറ്റത്.. ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ക്കും പരിക്കേറ്റിറ്റുണ്ട്. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് പഴയങ്ങാടി പാലത്തിന് മുകളിലൂടെ നിലവില്‍ വാഹനങ്ങള്‍ കടത്തിവിടുന്നില്ല. അപകടത്തില്‍പ്പെട്ട മറ്റ് വാഹനങ്ങള്‍ ഇവിടെനിന്ന് മാറ്റി. പഴയങ്ങാടി പോലീസും ഫയർ ഫോഴ്സും സംഭവ സ്ഥലത്തുണ്ട്.