Crime
മദ്രാസ തകർത്തതിനു പിന്നാലെയുള്ള കലാപത്തിൽ നാല് മരണം,ഉത്തരാഖണ്ഡിൽ നിരോധനാജ്ഞ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹൽദ്‌വാനിയിൽ അനധികൃതമായി നിർമിച്ച മദ്രസ തകർത്ത സംഭവത്തിൽ പൊലീസും ജനങ്ങളും തമ്മിലുണ്ടായവ ഏറ്റുമുട്ടലിൽ നാലുപേർ കൊല്ലപ്പെട്ടു. 250 ഓളം പോർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇതിൽ 100 നൂറോളം പേർ പൊലീസുകാരാണ്.
സംഘർഷാവസ്ഥയെ തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇന്‍റർനെറ്റ് അടക്കം വിച്ഛേദിച്ചിരിക്കുകയാണ്. പ്രദേശത്ത് നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കിയതായാണ് വിവരം. ആക്രമികളെ വെടിവെയ്ക്കാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി നിർദേശം നൽകിയിട്ടുണ്ട്.
