KERALA
ബാർ കോഴ കേസിൽ ചെന്നിത്തലക്കും വി എസ് ശിവകുമാറിനും എതിരെയുള്ള അന്വേഷണത്തിന് ഗവർണറുടെ അനുമതി തേടി

തിരുവനന്തപുരം: ബാർ കോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമന്ത്രി വിഎസ് ശിവകുമാർ എന്നിവർക്കെതിരേയുള്ള അന്വേഷണത്തിന് ഗവർണ്ണറുടെയും സ്പീക്കറുടെയും അനുമതി തേടി സർക്കാർ.ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് സർക്കാർ നീങ്ങുന്നത്.
വിജിലൻസിന്റെ ക്വിക്ക് വെരിഫിക്കേഷൻ കഴിഞ്ഞ് തുടരന്വേഷണത്തിനുള്ള ഫയൽ മുഖ്യമന്ത്രിയുടെ അനുമതിക്കായി നൽകിയതാണ്. എന്നാൽ ജനപ്രതിനിധികളായതിനാലും ഇവർക്കെതിരേ നേരത്തെ തന്നെ അന്വേഷണം നടന്നതിനാലും ഗവർണ്ണറുടെയും സ്പീക്കറുടെയും അനുമതിയോടെ മാത്രമേ സർക്കാരിന് അടുത്ത നടപടിയിലേക്ക് കടക്കാൻ സാധിക്കൂ. അതിനാലാണ് ഗവർണ്ണറുടെയും സ്പീക്കറുടെയും അനുമതിക്കായി ഫയൽ അയക്കാനുള്ള തീരുമാനത്തിലെത്തിയത്.
ഒന്നോ രണ്ടോ ദിവസത്തിനകം അനുമതിക്കായി ഫയൽ അയക്കും. ഗവർണ്ണറുടെ അനുമതി ലഭിച്ചാലുടൻ വിഷയത്തിൽ അടുത്ത ഘട്ടത്തിലുള്ള അന്വേഷണത്തിലേക്ക് സർക്കാർ പോകുംനേരത്തെ തന്നെ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് സർക്കാർ എത്തിയിരുന്നതായിരുന്നു.