Connect with us

Crime

സിദ്ധാർഥിന്‍റെ ആത്മഹത്യക്കു പിന്നാലെ ആറു വിദ്യാർഥികളെക്കൂടി സസ്പെൻഡ് ചെയ്തു

Published

on

കൽപ്പറ്റ:പൂക്കോട് ഗവ. വെറ്ററിനറി കോളെജിൽ രണ്ടാം വർഷ വിദ്യാർഥി സിദ്ധാർഥിന്‍റെ ആത്മഹത്യക്കു പിന്നാലെ ആറു വിദ്യാർഥികളെക്കൂടി സസ്പെൻഡ് ചെയ്തു.  ബിൽഗേറ്റ് ജോഷ്വാ, അഭിഷേക് എസ്, ആകാശ് .ഡി, ഡോൺസ് സായു, രഹനി് ബിനോയ്, ശ്രീഹരി ആർ ഡി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വിദ്യാർഥികളെ കഴിഞ്ഞ മാസം 22ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതോടെ പ്രതിചേർത്ത 18 പേരെയും സസ്പെൻഡ് ചെയ്തു.

അതേസമയം പൊലീസിൽ കീഴടങ്ങിയ എസ്എഫ്ഐ നേതാക്കളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കോളെജ് യൂണിയൻ പ്രസിഡന്‍റ് കെ അരുൺ, യൂണിറ്റ് സെക്രട്ടറി അമൽ, യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ എന്നിവരാണ് ഇന്നലെ രാത്രി കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങിയത്. ഇതോടെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട പത്തുപേർ പൊലീസ് പിടിയിലായി. ഒളിവിൽപ്പോയ ആറു പേർക്കായി തിരച്ചിൽ ആരംഭിച്ചു.



Continue Reading