Connect with us

Crime

സിദ്ധാർഥിന്‍റെ വീടിന് മുന്നിൽ സിപിഎം സ്ഥാപിച്ച ബോർഡ് എടുത്തു മാറ്റി.എസ്എഫ്ഐ കൊന്നതാണ്” എന്നെഴുതിയ ബോർഡ് വച്ച്കെഎസ്‍യു

Published

on

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാലയിൽ ആൾക്കൂട്ട വിചാരണയെയും മർദനത്തേയും മരിച്ച സിദ്ധാർഥിന്‍റെ വീടിന് മുന്നിൽ സിപിഎം സ്ഥാപിച്ച ബോർഡ് എടുത്തു മാറ്റി. സിദ്ധാര്‍ത്ഥ് എസ്എഫ്‌ഐ പ്രവര്‍ത്തകനെന്ന് ചൂണ്ടിക്കാട്ടിയുള്ള ഫ്‌ളക്‌സ് സിപിഐഎം പ്രാദേശിക നേതൃത്വമാണ് സ്ഥാപിച്ചത്. ‘എസ്എഫ്ഐ പ്രവർത്തകൻ സിദ്ധാർത്ഥനെ കൊന്നവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരിക’ എന്നായിരുന്നു ഫ്ലെക്സ് ബോർഡിലുണ്ടായിരുന്നത്. സിപിഐഎമ്മിന്‍റെയും ഡിവൈഎഫ്‌ഐയുടെയും പേരിലായിരുന്നു ഫ്ളക്സ് ഉണ്ടായിരുന്നത്.

എന്നാൽ ഈ ബോർഡിനെതിരെ സിദ്ധാർത്ഥന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു. വിമർശനങ്ങൾക്കിടെ കെഎസ്‍യു അവരുടെ ഫ്ലെക്സ് ബോർഡുമായി എത്തി. “എസ്എഫ്ഐ കൊന്നതാണ്” എന്നെഴുതിയ ബോർഡാണ് കെഎസ്‍യു സ്ഥാപിച്ചത്.

Continue Reading