KERALA
കേരളത്തിലും കോണ്‍ഗ്രസ് പതനം തുടങ്ങി.ലോക്‌സഭ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാകും

തിരുവനന്തപുരം: ബിജെപിയിലേക്ക് പ്ദമജ വേണുഗോപാല്‍ വരുന്നതില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ രംഗത്ത്. ധാരാളം പേര്‍ മോദിയില്‍ ആകൃഷ്ടരായി ബിജെപിയില്‍ ചേരുന്നു. കേരളത്തിലും കോണ്‍ഗ്രസ് പതനം തുടങ്ങിയെന്ന് കെ സുരേന്ദ്രന്‍.
കേരളത്തിലും ലോക്‌സഭ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാകും. ഇനി കേരളത്തില്‍ സിപിഎമ്മിനെ നേരിടാന്‍ ബിജെപി മാത്രം. മോഡി തരംഗം കേരളത്തിലും ആഞ്ഞടിക്കുകയാണെന്നും കൂടുതല്‍ പേര് ബിജെപിയിലേക്ക് വരാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇഡിയെ പേടിച്ചാണ് പദ്മജ ബിജെപിയിലേക്ക് പോകുന്നു എന്ന് പറയുന്നവരും ബിജെപിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തിയവരാണ്. കെ.മുരളീധരന് പദ്മജക്കെതിരെ ഒന്നും പറയാന്‍ അര്‍ഹത ഇല്ല. കോണ്‍ഗ്രസിനെ ചതിച്ച ആളാണ് മുരളീധരന്‍. മൂന്ന് പാര്‍ട്ടിയുടെ പ്രസിഡണ്ടായ വ്യക്തിയാണ്. അദ്ദേഹത്തിന് വടകരയില്‍ കനത്ത തിരിച്ചടി ഉണ്ടാകും. ബിജെപിയില്‍ വന്നവര്‍ക്ക് എല്ലാം അര്‍ഹമായ പരിഗണന കിട്ടിയിട്ടുണ്ട്. ആര്‍ക്കും മോഹഭംഗം ഉണ്ടായിട്ടില്ല. കെ സുരേന്ദ്രന്‍ പറഞ്ഞു.