KERALA
പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി പ്രമുഖ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരും

‘
പത്തനംതിട്ട: പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി പ്രമുഖരായ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ”പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി പ്രമുഖരായ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരും.നാളെ തിരുവനന്തപുരത്ത് വച്ചാവും ഇവർ പാർട്ടി അംഗത്വം എടുക്കുക. വരും ദിവസങ്ങളിൽ ഇടത് മുന്നണികളിൽ നിന്നും കൂടുതൽ പേർ ബിജെപിയിൽ എത്തും.” സുരേന്ദ്രൻ പറഞ്ഞു.
കെ ഫോൺ, കെ റെയിൽ അത് പോലെയാണ് കെ റൈസെന്നും കെ സുരേന്ദ്രൻ വിമര്‍ശിച്ചു. ഒന്നും കിട്ടാൻ പോകുന്നില്ല. കെ റൈസിലെ കെ എന്നാല്‍ എന്താണ് അർത്ഥമെന്നും സുരേന്ദ്രൻ പരിഹസിച്ചു. എസ്എഫ്ഐഒ അന്വേഷണം ഹൈക്കോടതിയിലെ തിരിച്ചടി വഴി പിണറായിയും കുടുംബവും കൂടുതൽ പ്രതിസന്ധിയിലായിയെന്നും അദ്ദേഹം വിമര്‍ശിച്ചു. എസ്എഫ്ഐഒ അന്വേഷണത്തിൽ നിന്ന് രക്ഷപെടാനുള്ള നീക്കത്തിനാണ് തിരിച്ചടി ഉണ്ടായത്.
എന്തിനാണ് മാസപ്പടി വാങ്ങിയത് എന്ന കാര്യത്തില്‍ ഇനി എങ്കിലും മുഖ്യമന്ത്രി സത്യം തുറന്ന് പറയണം . ഇതിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് സിഎഎയുമായി ഇറങ്ങുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.