Connect with us

Crime

ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ടെ. നിയമം എങ്ങനെ നടപ്പാക്കാമെന്ന് നന്നായറിയാമെന്നുജർമനിയോട് ഇന്ത്യ

Published

on

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള പരാമർശത്തിൽ ജർമനിയെ അതൃപ്തി അറിയിച്ച് ഇന്ത്യ. ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ടെന്നും നിയമം എങ്ങനെ നടപ്പാക്കാമെന്ന് നന്നായറിയാമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ജർമനിയുടെ പരാമർശങ്ങൾ ഇന്ത്യയുടെ ജുഡീഷ്യൽ പ്രക്രിയയിൽ ഇടപെടുന്നതും, ജുഡീഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമായിട്ടാണ് ഞങ്ങൾ കാണുന്നത്. ഊർജ്ജസ്വലവും ശക്തവുമായ ജനാധിപത്യ രാജ്യമാണ് ഇന്ത്യ.’- വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.

അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിൽ ആശങ്ക അറിയിച്ചുകൊണ്ടുള്ള ജർമൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.

അരവിന്ദ് കേജ്‌രിവാളിന് നീതിപൂർണമായ വിചാരണയ്ക്ക് അവകാശമുണ്ട്. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ, ജുഡീഷ്യറിയുടെ നിഷ്പക്ഷത എന്നിവ ഉറപ്പാക്കണമെന്നുമായിരുന്നു ജർമൻ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.

Continue Reading