Crime
പാനൂരിൽ ബോംബ് രാഷ്ട്രീയത്തിനെതിരെ യുഡിഎഫിന്‍റെ സമാധാന സന്ദേശ ജാഥ.

പാനൂരിൽ ബോംബ് രാഷ്ട്രീയത്തിനെതിരെ യുഡിഎഫിന്‍റെ സമാധാന സന്ദേശ ജാഥ.
കണ്ണൂർ : പാനൂരിൽ ബോംബ് രാഷ്ട്രീയത്തിനെതിരെ യുഡിഎഫിന്‍റെ സമാധാന സന്ദേശ ജാഥ. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പലിന്‍റെ നേതൃത്വത്തിലാണ് സമാധാന സന്ദേശ ജാഥ നടത്തിയത്.
പൊലീസ് സ്റ്റേഷൻ പരിസരത്തു നിന്ന് ആരംഭിച്ച ജാഥ ബസ് സ്റ്റാൻഡിൽ സമാപിച്ചു. കെ.കെ രമ എംഎൽഎ, മുൻ എംഎൽഎ പാറക്കൽ അബ്ദുല്ല, നഗരസഭ ചെയർമാൻ വി.നാസർ, വി.എ. നാരയണൻ, സജീവ് മാറോളി, വി. സുരേന്ദ്രൻ, പൊട്ടങ്കണ്ടി അബ്ദുല്ല, കെ.പി സാജു, പി.പി.എ സലാം, കാട്ടൂർ മഹമൂദ്, പി.കെ ഷാഹുൽ ഹമീദ്, റിജുൽ മാക്കുറ്റി, സന്തോഷ് കണ്ണം വെള്ളി, കെ.രമേശൻ, ടി.ടി. രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.”