Connect with us

Crime

ഒടുവിൽ അനിതയ്ക്ക് നീതി; കോഴിക്കോട് മെഡിക്കൽ കോളെജിൽ‌ തന്നെ നിയമനം നൽകും

Published

on

കോഴിക്കോട്: മെഡിക്കൽ കോളെജ് ആശുപത്രിയിൽ പീഡിപ്പിക്കപ്പെട്ട യുവതിക്ക് അനുകൂല നിലപാട് എടുത്തതിന്‍റെ പേരിൽ സ്ഥലം മാറ്റിയ സീനിയർ നഴ്സിംഗ് ഓഫീസർ പിബി അനിതക്ക് കോഴിക്കോട് മെഡിക്കൽ കോളെജിൽ തന്നെ നിയമനം നൽകും. ഇതുസംബന്ധിച്ച് ഉടൻതന്നെ ഉത്തരവിറക്കും.

അനിതയ്ക്ക് പുനർനിയമനം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ജോലിയിൽ പ്രവേശിപ്പിക്കാത്തത് ഏറെ വിവാദമായിരുന്നു. ഇതിനെതിരെ അനിത മെഡിക്കൽ കോളെജിൽ നടത്തിവരുന്ന സമരം ആറാംദിവസത്തിലേക്ക് കടന്നസാഹചര്യത്തിലാണ് സർക്കാരിൽ നിന്ന് അനുകൂല നിലപാടുണ്ടാകുന്നത്.

മെഡിക്കൽ കോളെജ് ആശുപത്രിയിൽ പീഡിപ്പിക്കപ്പെട്ട യുവതിക്ക് അനുകൂല നിലപാട് എടുത്തതിന്‍റെ പേരിൽ അനിതയെ ഇടുക്കിയിലേക്കാണ് സ്ഥലം മാറ്റിയത്. ഇതിനെതിരെ അനിത ഹൈക്കോടതി സമീപിക്കുകയായിരുന്നു. ഏപ്രിൽ ഒന്നിന് മെഡിക്കൽ കോളെജിൽതന്നെ പ്രവേശിക്കാനുള്ള ഉത്തരവ് കിട്ടിയിരുന്നു. എന്നാൽ കോടതി ഉത്തരവുമായി എത്തിയിട്ടും അനിതയെ ജോലിയിൽ പ്രവേശിപ്പിച്ചില്ല.

Continue Reading