Connect with us

KERALA

വിഷു ചന്തകള്‍ തുടങ്ങാന്‍ ഉപാധികളോടെ അനുമതിരാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത്. ചട്ടലംഘനം കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി തുടരാം

Published

on

കൊച്ചി: സംസ്ഥാനത്ത് വിഷു ചന്തകള്‍ തുടങ്ങാന്‍ ഉപാധികളോടെ ഹൈക്കോടതി കണ്‍സ്യൂമെര്‍ ഫെഡിന് അനുമതി നല്‍കി. ചന്തകളെ ഏതെങ്കിലും രാഷ്ട്രീയ നേട്ടത്തിന് സര്‍ക്കാര്‍ ഉപയോഗിക്കരുതെന്നും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ യാതൊരു പബ്ലിസിറ്റിയും നല്‍കരുതെന്നും ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ചട്ടലംഘനം കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

സംസ്ഥാനത്ത് ഉത്സവ ചന്തകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ കണ്‍സ്യൂമെര്‍ ഫെഡ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. റംസാന്‍ -വിഷു ചന്തകളുടെ അനുമതിയാണ് നിഷേധിച്ചിരുന്നത്. വിഷുവിന് മൂന്നു ദിവസം മാത്രം ശേഷിക്കെയാണ് ഇപ്പോള്‍ ചന്തകള്‍ നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഉപാധികളോടെയാണെങ്കിലും വിഷു ചന്ത ആരംഭിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത് സര്‍ക്കാരിനും ആശ്വാസമായി. പൊതുജനങ്ങളുടെ താല്‍പര്യവും ചന്ത തുടങ്ങാന്‍ സാധനങ്ങള്‍ വാങ്ങിയെന്ന സര്‍ക്കാരിന്റെ നിര്‍ദേശവും കണക്കിലെടുത്താണ് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.

സംസ്ഥാനത്ത് റംസാന്‍-വിഷു ചന്തകള്‍ തുടങ്ങുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയതിനെതിരെ കണ്‍സ്യൂമര്‍ഫെഡ് നല്‍കിയ ഹര്‍ജി രാവിലെ പരിഗണിച്ചപ്പോള്‍
സര്‍ക്കാരിനെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. മനുഷ്യന്റെ ഗതികേട് മുതലെടുത്ത് വോട്ട് പിടിക്കരുതെന്നായിരുന്നു ഹൈക്കോടതി വിമര്‍ശനം. ചന്ത തുടങ്ങാന്‍ തീരുമാനിച്ച സമയമാണ് അസ്വസ്ഥതപ്പെടുത്തുന്നതെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ചൂണ്ടികാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷനെ ഇക്കാര്യത്തില്‍ എങ്ങനെ കുറ്റം പറയാനാകുമെന്നും കോടതി ആരാഞ്ഞു.
ജനങ്ങള്‍ക്ക് വേണ്ടിയുള്ള തീരുമാനം ആണെങ്കില്‍ നൂറ് ശതമാനവും കോടതി സര്‍ക്കാരിനൊപ്പം നില്‍ക്കും. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണെങ്കില്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കേണ്ടയെന്നും കോടതി ചോദിച്ചു.

13 സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ തരുന്നു എന്ന് പറഞ്ഞ് സര്‍ക്കാര്‍ അജണ്ട ഉണ്ടാക്കുന്നതിനെ ആണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ എതിര്‍ക്കുന്നത്.
ഒരു മനുഷ്യന്റെ ഗതികേട് മുതലെടുത്ത് വോട്ട് പിടിക്കുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി വിമര്‍ശിച്ചു. വിതരണത്തിനുള്ള സാധനങ്ങളെല്ലാം വാങ്ങിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് മാര്‍ച്ച് ആറിന് രജിസ്ട്രാറിന് നല്‍കിയ ശുപാര്‍ശ ഹാജരാക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.

Continue Reading