Crime
മാസപ്പടി കേസിൽ പ്രതികരണം തേടിയ മാധ്യമ പ്രവർത്തകരോട് നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

മാസപ്പടി കേസിൽ പ്രതികരണം തേടിയ മാധ്യമ പ്രവർത്തകരോട് നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി
തൃശൂർ : മാസപ്പടി കേസുമായി ബന്ധപ്പെട്ട പ്രതികരണം തേടിയ മാധ്യമ പ്രവർത്തകരോട് നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ ഇ.ഡിയുടെ ചോദ്യം ചെയ്യൽ മകൾ വീണയിലേക്ക് എത്തുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടാണു മുഖ്യമന്ത്രി മറുപടി പറയാതിരുന്നത്. ‘‘ആ ഭയം നിങ്ങൾക്കുണ്ടെങ്കിൽ ആ തോന്നലുമായി നിങ്ങൾ നടക്ക്. ബാക്കി നമുക്ക് പിന്നീട് പറയാം’’ എന്നു പറഞ്ഞ് മൈക്ക് ഓഫാക്കി മുഖ്യമന്ത്രി വാർത്താസമ്മേളനം അവസാനിപ്പിച്ച് പോകുകയായിരുന്നു.
‘‘ബിജെപി – സിപിഎം ഡീൽ എന്നതു കോൺഗ്രസിന്റെ മോഹം മാത്രമാണ്. സാധാരണനിലയിൽ കള്ളം പറയുന്നയാളല്ല ഞാൻ. പ്രചാരണത്തിനിടെ പറയുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പരിശോധിക്കണം. കേരളത്തെക്കുറിച്ച് അദ്ദേഹം നടത്തിയതു കടുത്ത അധിക്ഷേപമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി എല്ലാ സീറ്റുകളിലും മൂന്നാം സ്ഥാനത്താകുമെന്നും പിണറായി ചൂണ്ടിക്കാട്ടി.