Crime
വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ ഷമ മുഹമ്മദിനെതിരെ കേസ്.

കോഴിക്കോട്: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസ്. കോഴിക്കോട് മെഡിക്കൽ കോളെജ് പൊലീസാണ് കേസടുത്തത്.
യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഷമ മുഹമ്മദ് മതസ്പർദ്ധ ഉണ്ടാക്കുന്ന തരത്തിൽ സംസാരിച്ചെന്നു കാണിച്ച് തിരുവനന്തപുരം സ്വദേശി അരുൺജിത് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് നടപടി.
ഐപിസി 153, ജനപ്രാധിനിത്യ നിയമം 125 തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ മുസ്‌ലീം, ക്രിസ്ത്യന്‍ പള്ളികൾ ഉണ്ടാകില്ലെന്നായിരുന്നു പരാമർശം.
അതേസമയം, പൊലീസ് കേസെടുത്തതിന് പിന്നാലെ വിമര്‍ശനവുമായി ഷമ മുഹമ്മദ് രംഗത്തെത്തി. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ആഭ്യന്തര മന്ത്രിക്ക് തിടുക്കമാണ്. എന്നാൽ താന്‍ മണിപ്പൂരില്‍ നടന്ന കാര്യങ്ങളാണ് ഉന്നയിച്ചതെന്നും ക്ഷമ മുഹമ്മദ് മാധ്യമങ്ങളോട് പ്രതികരിച്ചു