Connect with us

Crime

കാസർഗോഡ് സാമൂഹിക മാധ്യമങ്ങളിലൂടെ എൽഡിഎഫ് പ്രചരിപ്പിച്ച തെരഞ്ഞെടുപ്പു വീഡിയോ വർഗീയത പ്രചരിപ്പിക്കുന്നതാണെന്ന് ആരോപണം. പരാതി നൽകാൻ യുഡിഎഫ്

Published

on

കാസർഗോഡ്: കാസർഗോഡ് സാമൂഹിക മാധ്യമങ്ങളിലൂടെ എൽഡിഎഫ് പ്രചരിപ്പിച്ച തെരഞ്ഞെടുപ്പു വീഡിയോ വർഗീയത പ്രചരിപ്പിക്കുന്നതാണെന്ന് ആരോപണം. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മിഷന് യുഡിഎഫ് പരാതി നൽകും. അതേസമയം വിവാദമായതിനു പിന്നാലെ എൽഡിഎഫ് സാമൂഹിക മാധ്യമങ്ങളിൽ നിന്നും വീഡിയോ പിൻവലിച്ചു.

കാസർ‌ഗോഡ് ഇടത് സ്ഥാനാർഥി എം.വി. ബാലകൃഷ്ണന്‍റേയും സിപിഎം ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സിഎച്ച് കുഞ്ഞാമ്പു എംഎൽഎയുടേയും ഔദ്യോഗിക സാമൂഹിക മാധ്യമ പേജുകളിലാണ് വീഡിയോ പോസ്റ്റ് ചെയതത്. മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് യുഡിഎഫ് സ്ഥാനാർഥിക്ക് പ്രചാരണത്തിന് ഇറങ്ങാന്‍ നെറ്റിയിലെ കുറി മായ്ച്ച് കളയണമെന്നും കയ്യിലെ ചരടുകള്‍ മുറിച്ച് മാറ്റണമെന്നും മുണ്ട് ഇടത്തോട്ട് ഉടുക്കണമെന്നും പറയുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമ പേജുകളില്‍ പോസ്റ്റ് ചെയ്യ്തത്. വര്‍ഗീയ പ്രചാരണമാണെന്നും ഒരു പ്രദേശത്തെ അപമാനിക്കുന്നതാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും യുഡിഎഫ് അറിയിച്ചു.


Continue Reading