Crime
ഞാന്‍ പറഞ്ഞത് പോസ്റ്ററിനെ കുറിച്ചാണ് അശ്ലീല വീഡിയോ ഉണ്ടെന്ന് പറഞ്ഞിട്ടില്ല

വടകര: സൈബര്‍ ആക്രമണം തനിക്ക് ക്ഷീണം ഉണ്ടാക്കി എന്ന് ആരും കരുതേണ്ടെന്നും തനിക്കെതിരെ എത്ര നുണ പ്രചരിപ്പിച്ചാലും ജനം അത് വിശ്വസിക്കില്ലെന്നും ശൈലജ പറഞ്ഞു. ജനം കാണട്ടെ, മനസ്സിലാക്കട്ടെ. അവഗണിക്കാനാണ് ആദ്യം തീരുമാനിച്ചത്. സഹികെട്ടപ്പോഴാണ് പറഞ്ഞത്. ഞാന്‍ പറഞ്ഞത് പോസ്റ്ററിനെ കുറിച്ചാണ് അശ്ലീല വീഡിയോ ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും ശൈലജ കൂട്ടിച്ചേർത്തു
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ സൈബര്‍ ആക്രമണം മനോവീര്യം ചോര്‍ത്തിയിട്ടില്ലെന്ന് മുന്‍ ആരോഗ്യമന്ത്രിയും എല്‍.ഡി.എഫിന്റെ വടകര സ്ഥാനാര്‍ഥിയുമായ കെ.കെ. ശൈലജ. പാനൂര്‍ സ്‌ഫോടനം മാത്രം ചര്‍ച്ചയാക്കുന്നവര്‍ ദേശീയതലത്തിലെ പ്രശ്‌നങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു.വടകര പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദി കാന്‍ഡിഡേറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശൈലജ.
മുസ്ലിം പേരുകളില്‍ ഐഡി ക്രിയേറ്റ് ചെയ്ത് തെറി വിളിച്ച് ഐഡി ഡിലീറ്റ് ചെയ്യുകയാണ് അവര്‍ ഇപ്പോള്‍ ചെയ്യുന്നത്. ഇതെല്ലാം പൊതുജനം മനസ്സിലാക്കണം. എത്ര നുണ പ്രചരിപ്പിച്ചാലും ജനങ്ങള്‍ വിശ്വസിക്കില്ല. നിപ വന്നിട്ട് പതറിയില്ല പിന്നെയല്ലെ ഈ വൈറസ്. അന്ന് അല്‍പം ദേഷ്യം ഉണ്ടായിരുന്നു. ഇത് കണ്ടപ്പോള്‍ ആകെ ക്ഷീണം ആയി എന്ന് ആരും കരുതണ്ട, എനിക്ക് ക്ഷീണം ഇല്ല, ശൈലജ പറഞ്ഞു.
സ്ത്രീ എന്ന നിലയില്‍ മാത്രമല്ല, രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ പൊളിറ്റിക്കല്‍ ക്രെഡിബിലിറ്റി കൂടി തെറ്റിദ്ധരിപ്പിച്ചാണ് അവര്‍ പ്രചാരണം നടത്തിയത്. ഇതിന് മറ്റ് സമാന സംഭവങ്ങള്‍ ഇല്ല. രാഷ്ട്രീയത്തില്‍ പുരുഷന്മാരോടൊപ്പം എല്ലാ അവകാശങ്ങളും ഉള്ള നേതാവാണ് താനെന്നും ശൈലജ പറഞ്ഞു.
അതേസമയം, പി.ആര്‍. ഉപയോഗിക്കുന്നവര്‍ക്ക് എന്ത് കണ്ടാലും പി.ആര്‍. ആണെന്ന് തോന്നുമെന്ന് വി.ഡി സതീശനുള്ള മറുപടിയായി ശൈലജ ആഞ്ഞടിച്ചു. എനിക്ക് പി.ആര്‍. പ്രൊഫഷണല്‍ ടീം അന്നും ഇന്നും ഇപ്പോളും ഇല്ല. പി.ആര്‍. ഉപയോഗിക്കുന്നവര്‍ക്ക് എല്ലാം മഞ്ഞയായി കാണും. അനുയായികളെ അറസ്റ്റ് ചെയ്യുമ്പോള്‍ സതീശന്‍ അവരെ തള്ളിപ്പറയട്ടേയെന്നും ശൈലജ പറഞ്ഞു.