Crime
മാഹി മദ്യവുമായി ആലപ്പുഴ സ്വദേശി വടകര എക്‌സൈസിൻ്റെ പിടിയിൽ

വടകര: മാഹി മദ്യവുമായി ആലപ്പുഴ സ്വദേശി വടകര എക്‌സൈസിന്‌റെ പിടിയില്‍. തൈകാട്ട്‌ശ്ശേരി പൂച്ചാക്കല്‍ കോരം വെളിവീട്ടില്‍ അരുണ്‍ രാജിനെ(24)യാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 22 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. മാഹി റെയില്‍വേ സ്റ്റഷന്‍ പരിസരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് തറോല്‍ രാമചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ഷംസുദ്ദീന്‍ കെ.ടി, ഡ്രൈവര്‍ ബബിന്‍ ആര്‍എസ് എന്നിവര്‍ പങ്കെടുത്തു.