KERALA
ലോഡ്ഷെഡിംഗ് തൽക്കാലം ഏർപ്പെടുത്തേണ്ടെന്ന് തീരുമാനം.

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് തൽക്കാലം ഏർപ്പെടുത്തേണ്ടെന്ന് തീരുമാനം. വൈദ്യുതമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.
കെഎസ്ഇബി ഇന്ന് യോഗംചേരുകയും പുതിയ നിർദ്ദേശങ്ങൾ സർക്കാരിനെ അറിയിക്കുകയും ചെയ്യും. കൊടുംചൂട് കാരണം വൈദ്യുത ഉപയോഗം കൂടുന്നതിനാൽ നിയന്ത്രണം വേണമെന്ന് നേരത്തേ കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് സർക്കാർ നിരസിച്ചത്.