Connect with us

Crime

കെജ്‌രിവാളിൻ്റെ ഇടക്കാല ജാമ്യാപേക്ഷ ഹർജിയിൽ ഇന്ന് വിധി പറഞ്ഞില്ല. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും

Published

on

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൾ നൽകിയ ഇടക്കാല ജാമ്യാപേക്ഷ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറഞ്ഞില്ല. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി. തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കെജ്‌രിവാളിന് ജാമ്യം അനുവദിക്കുന്നതാണ് കോടതി പരിഗണിക്കുന്നത്. എന്നാൽ കെജ്‌രിവാളിന് ജാമ്യം നൽകുന്നതിൽ ഇഡിക്കും കേന്ദ്ര സർക്കാരിനും ശക്തമായ എതിർപ്പാണ് ഉള്ളത്.

മാർച്ച് 21 ആയിരുന്നു കെജ്‌രിവാളിനെ ഇഡി അറസ്റ്റു ചെയ്തത്. നേരത്തെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാട്ടി കെജ്‌രിവാൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയിരുന്നു. കെജ്‌രിവാളിനെതിരേ തെളിവുകളുണ്ടെന്നും അറസ്റ്റ് നിയമപരമാണെന്നും കാട്ടിയാണ് കോടതി ഹർജി തള്ളിയത്. തുടർന്നാണ് കെജ്‌രിവാൾ സുപ്രീംകോടതിയെ സമീപിച്ചത്

Continue Reading