KERALA
വീട്ടിനകത്ത് ചിതയൊരുക്കി 70 കാരൻ ആത്മഹത്യ ചെയ്തു

പാറശാല: വീടിനുള്ളിൽ ചിതയൊരുക്കി തീ കൊളുത്തിയ വയോധികന് ദാരുണാന്ത്യം. പാറശാല നെടുങ്ങോട് കുളവൻപറ വീട്ടിൽ നടരാജൻ(70) ആണ് മരിച്ചത്. തിങ്കൾ രാത്രി 10നാണ് സംഭവം.
അഞ്ചു വര്‍ഷമായി ഒറ്റയ്ക്കാണ് നടരാജൻ താമസിച്ചിരുന്നത്. വീടിന് അകത്തെ മുറിയിൽ മൂന്ന് അടി താഴ്ചയിൽ കുഴി എടുത്ത് ചിരട്ട, റബർ വിറക് എന്നിവ അടുക്കിയ ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു എന്നാണ് പൊലീസ് നിഗമനം.
രക്ഷപ്പെടാതിരിക്കാൻ രണ്ട് കട്ടിലുകൾ വേലി പോലെ ചേർത്ത് വച്ചിരുന്നു. ശബ്ദം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും ശരീരം പകുതിയോളം കത്തി മരണം സംഭവിച്ചിരുന്നു. കളിയിക്കാവിള ചന്തയിലെ വാഴക്കുല വിൽപനക്കാരൻ ആണ് മരിച്ച നടരാജൻ.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ ലളിത. മക്കൾ ശിവരാജ്, ഉഷ, ജയിൻരാജ്.