KERALA
ഗുരു നിത്യചൈതന്യയതി ജന്മശതാബ്‌ദി സാഹിത്യപുരസ്‌കാരം ചെറുകഥാകൃത്ത് അനിൽ വർഗീസിന്

ഗുരു നിത്യചൈതന്യയതി ജന്മശതാബ്‌ദി സാഹിത്യപുരസ്‌കാരം ചെറുകഥാകൃത്ത് അനിൽ വർഗീസിന്
തിരുവനന്തപുരം :ഗുരു നിത്യചൈതന്യയതി ജന്മശതാബ്‌ദി സാഹിത്യപുരസ്‌കാരത്തിന് ചെറുകഥാകൃത്ത് അനിൽ വർഗീസ് അർഹനായി.
ജലച്ചായചിത്രങ്ങൾ, ജീവാഭയം എന്നീ ചെറുകഥാ സമാഹാരങ്ങളും ഇംഗ്ലീഷ് കവിതകളും പരിഗണിച്ചാണ് അവാർഡ് നൽകുന്നത് എന്ന് സംഘാടകരായ പി ജി ശിവ ബാബു, കെ എസ് ശിവരാജൻ , സുഗത് വെൺ പാലവട്ടം എന്നിവർ അറിയിച്ചു. 15000 രൂപയും പ്രശസ്തിപത്രവും ശില്പവും
14 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
കണ്ണൂർ ചെമ്പന്തൊട്ടി സ്വദേശിയായ അനിൽ വർഗീസ് റവന്യു വകുപ്പിൽ വില്ലേജ് ഓഫീസർ ആണ്. ഡെന്മാർക്ക് ഫിനിക്സ് ഇന്റർനാഷണൽ പ്രസിദ്ധീകരിക്കുന്ന സോങ്‌സ് ഓഫ് സൊളയ്‌സ് എന്ന ഇംഗ്ലീഷ് കവിതകളുടെ സമാഹാരം ആണ് പുതിയ പുസ്തകം. സിനിമാ നടൻ കൂടി ആണ്.