Connect with us

KERALA

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ടുപേർ മരിച്ചു

Published

on

മലപ്പുറം: പൊന്നാനിയിൽ മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് രണ്ടുപേർ മരിച്ചു. . അഴീക്കൽ സ്വദേശി അബ്ദുൾ സലാം(43), ​ഗഫൂർ(45) എന്നിവരാണ് മരിച്ചത് ‘ നാലുപേരെ രക്ഷപ്പെടുത്തി. ആറുപേർ ആയിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്.

തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. ഇടിയിൽ ബോട്ട് രണ്ടായി പിളർന്ന് കടലിൽ മുങ്ങിത്താഴ്ന്നു. കപ്പലിൽ ഉണ്ടായിരുന്നവരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.
അഴീക്കൽ സ്വദേശി നൈനാറിന്റെ ഉടമസ്ഥതതയിലുള്ള ഇസ്ലാഹി എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ചയാണ് സംഘം മത്സ്യബന്ധത്തിനായി പുറപ്പെട്ടത്.

Continue Reading