Crime
മതിയായ ചികിത്സ കിട്ടിയില്ലെന്നാരോപണം; വയോധികയുടെ മൃതദേഹവുമായി അര്‍ധരാത്രിയില്‍ പ്രതിഷേധം

ആലപ്പുഴ: മതിയായചികിത്സ കിട്ടിയില്ലെന്നാരോപിച്ച് വയോധികയുടെ മൃതദേഹവുമായി ബന്ധുക്കള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിതവിഭാഗത്തിന് മുന്നില്‍ പ്രതിഷേധിച്ചത് സംഘര്‍ഷത്തിനിടയാക്കി. ബുധനാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. പുന്നപ്ര അഞ്ചില്‍ ഉമൈബ (70) യുടെ മൃതദേഹവുമായിട്ടായിരുന്നു പ്രതിഷേധം.
ഇവര്‍ ഒരുമാസമായി ഇവിടെ ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ ദിവസം വിട്ടയച്ച ഇവരെ രോഗം ഭേദമാകാതെ വന്നതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില വഷളായതിനെതുടര്‍ന്ന് പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ ഉമൈബ ബുധനാഴ്ച രാത്രി എട്ടോടെയാണ് മരിച്ചത്.
മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും അടങ്ങുന്ന നൂറോളം പേര് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്പത്രി അത്യാഹിത വിഭാഗത്തിന് മുന്നില്‍ എത്തി പ്രതിഷേധിക്കുകയായിരുന്നു. പോലീസ് ഇടപെട്ടിട്ടും പ്രതിഷേധം അടങ്ങിയില്ല. ഒടുവില്‍ ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുല്‍ ഖാദര്‍ എത്തി ബന്ധുക്കളുമായി ചര്‍ച്ച നടത്തി. ഒന്നരയോടെയാണ് മൃതദേഹവുമായി ഇവര്‍ മടങ്ങിയത്. ഉമൈബയുടെ കബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് നടക്കും.
“