Connect with us

KERALA

പതിവായി ലോട്ടറി എടുത്തിരുന്ന ആളാണ് വിശ്വംഭരന്‍. ഇന്നലെ രാത്രിയാണ് ലോട്ടറി അടിച്ചത് അറിഞ്ഞത് ‘ ഈശ്വര വിശ്വാസിയായ താന്‍ ഇത് ദൈവം തന്നതായി കരുതുന്നു

Published

on

ആലപ്പുഴ: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പര്‍ ഒന്നാം സമ്മാനാര്‍ഹനെ കണ്ടെത്തി. പഴവീട് സ്വദേശി വിശ്വംഭരനാണ് ഒന്നാം സമ്മാനമായ 12 കോടിക്ക് അര്‍ഹനായത്. വിശ്വംഭരന്‍ എടുത്ത വിസി 490987 നമ്പറാണ സമ്മാനത്തിന് അര്‍ഹമായത്. പതിവായി ലോട്ടറി എടുത്തിരുന്ന ആളാണ് വിശ്വംഭരന്‍. ഇന്നലെ രാത്രിയാണ് ലോട്ടറി അടിച്ചത് അറിഞ്ഞതെന്നും ഈശ്വര വിശ്വാസിയായ താന്‍ ഇത് ദൈവം തന്നതായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജയ എന്നയാളുടെ കടയില്‍ നിന്നാണ് വിശ്വംഭരന്‍ ലോട്ടറി എടുത്തത്. ‘പതിവായി ലോട്ടറിയെടുക്കുമ്പോള്‍ ഇടയ്‌ക്കിടയ്‌ക്കൊക്കെ ലോട്ടറി അടിയ്‌ക്കുമായിരുന്നു. വീട്ടില്‍ ഇന്നലെ ഞാന്‍ പറഞ്ഞത് ചെറിയ ഒരു ലോട്ടറി അടിച്ചിട്ടുണ്ട്. നമ്മുക്ക് ചെറിയ രീതിയില്‍ ഒക്കെ ജീവിക്കാന്‍ പണമായെന്നാണ്. പിന്നെയാണ് ഇത് പറഞ്ഞത്. എല്ലാവര്‍ക്കും സന്തോഷമായി’.വിശ്വംഭരന്‍ പറഞ്ഞു.

മാസത്തിൽ പത്ത് ഇരുപതെണ്ണം ലോട്ടറിയെടുക്കും. ഇത്തവണ രണ്ട് ബംമ്പറെടുത്തു. അതിൽ ഒന്നിനാണ് അടിച്ചത്. മരിക്കുംവരെ ഇനി ആരുടേയും കാലുപിടിക്കാൻ പോകേണ്ടതില്ലല്ലോ. ദൈവം തന്നതല്ലേ, വിശ്വംഭരൻ പറഞ്ഞു. ആലപ്പുഴയിലാണ് ലോട്ടറി അടിച്ചത് എന്ന വാർത്ത കണ്ടിരുന്നു. അപ്പോഴാണ് നോക്കിയത്. നോക്കിയപ്പോൾ അടിച്ചെന്ന് കണ്ടു – വിശ്വംഭരൻ പറഞ്ഞു. അയ്യായിരത്തോളം രൂപയുടെ ടിക്കറ്റുകളാണ് ബംപർ അടിച്ച സമയത്ത് വിശ്വംഭരന്റെ കൈയിൽ ഉണ്ടായിരുന്നത്.

പഴവീട് അമ്മയുടെ ഭാഗ്യം കൊണ്ടാണ് ലോട്ടറി അടിച്ചത്. പൈസ എന്തുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. അനാവശ്യ ചെലവുകളോ ആഡംബരങ്ങളോ ശീലിച്ചിട്ടില്ല. ഒരു വീട് വയ്‌ക്കണമെന്ന് ആഗ്രഹമുണ്ട്. വിശ്വംഭരന്‍ പറഞ്ഞു. തന്നെക്കൊണ്ട് ആകുന്ന വിധത്തില്‍ അര്‍ഹതപ്പെട്ട ആളുകള്‍ക്ക് ചെറിയ സഹായങ്ങള്‍ ചെയ്യാന്‍ മടിക്കില്ലെന്നും വിശ്വംഭരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആര്‍പിഎഫില്‍ നിന്നും വിരമിച്ച ശേഷം സെക്യൂരിറ്റിയായി ജോലി ചെയ്ത് വരികയായിരുന്നു വിശ്വംഭരന്‍. VC 490987 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്.

Continue Reading