Connect with us

Education

സ്കൂൾ പ്രവേശനോത്സവം എളമക്കര ഗവ.സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

Published

on

സ്കൂൾ പ്രവേശനോത്സവം എളമക്കര ഗവ.സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

കൊച്ചി : ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം എളമക്കര ഗവ.സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി പി രാജീവും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.
രാവിലെ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഒന്നാം ക്ലാസിലെ കുട്ടികളെ സ്വീകരിച്ചു. മന്ത്രിമാർ ചേർന്ന് കുരുന്നുകൾക്ക് മധുരം നൽകി. ശേഷം മുഖ്യമന്ത്രി കുട്ടികൾക്കായി പുത്തൻ ബാഗുകളും മറ്റ് പഠന സാധനങ്ങളും കൈമാറി. തുടർന്ന് പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടന്നു.

എംപിമാരായ ഹൈബി ഈഡൻ, ജെബി മേത്തർ, തോമസ് ചാഴിക്കാടൻ, എംഎൽഎമാരായ ആന്റണി ജോൺ, അനൂപ് ജേക്കബ്, കെ ബാബു, കെജെ മാക്‌സി, മാത്യു കുഴൽനാടൻ, പിവി ശ്രീനിജൻ, ഉമ തോമസ്, കെഎൻ ഉണ്ണികൃഷ്‌ണൻ, ടിജെ വിനോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, മേയർ അഡ്വ. എം അനിൽകുമാർ എന്നിവരും ചടങ്ങിൽ സംസാരിച്ചു.

2,44,646 കുട്ടികളാണ് ഒന്നാം ക്ലാസിലെത്തിയത്. പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ ആകെ 39,94,944 വിദ്യാർത്ഥികളാണ് സ്‌കൂളിൽ എത്തിയിരിക്കുന്നത്.

Continue Reading