Connect with us

KERALA

തദ്ദേശതിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിന്റെ ആദ്യ രണ്ട് മണിക്കൂറിൽ കനത്ത പോളിങ്

Published

on

തിരുവനന്തപുരം:തദ്ദേശതിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിന്റെ ആദ്യ രണ്ട് മണിക്കൂറിൽ കനത്ത പോളിങ്. ആദ്യ രണ്ട് മണിക്കൂറിൽ 12ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. അഞ്ച് ജില്ലകളിലും വോട്ടർമാരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ഉണ്ടാകുന്നത്. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര ദൃശ്യമാണ്. എന്നാൽ ചിലയിടങ്ങളിൽ യന്ത്രത്തകരാർ മൂലം വോട്ടിങ് തടസ്സപ്പെട്ടു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാർഡുകളിലേക്കാണ് ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 88,26,873 വോട്ടർമാർ വിധിയെഴുതും.

മുഖ്യമന്ത്രി പിണറായി വിജയൻ ഒളിച്ചിരിക്കുന്നു എന്നത് തെറ്റായ ആരോപണമാണെന്നും തിരഞ്ഞെടിപ്പ് പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി സജീവമായിരുന്നുവെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവനന്തപുരം കോർപറേഷനിൽ എൽഡിഎഫ് അധികാരം നിലനിർത്തും. ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ സീറ്റ് കുറയും. ചില ഇടങ്ങളിൽ കോൺഗ്രസ് കള്ളത്തരം കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വളരെ മോശപ്പെട്ട പ്രകടനമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നടത്തിയിരുന്നതെങ്കിൽ ഇപ്രാവശ്യം വളരെ മെച്ചപ്പെട്ടെ വിസ്മയകരമായ മുന്നേറ്റം ഐക്യ ജനാധിപത്യ മുന്നണി കൊല്ലം ജില്ലയിൽ നടത്തുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം എൻ.കെ പ്രേമചന്ദ്രൻ എം.പി വ്യക്തമാക്കി.

Continue Reading