Connect with us

Crime

കൂത്തുപറമ്പിൽ നിന്ന് രണ്ട് ബോംബുകൾ കണ്ടെടുത്തു . പോലീസ് റെയ്ഡിനിടെയാണ് ബോംബ് കണ്ടെത്തിയത്

Published

on

തലശ്ശേരി: കൂത്തുപറമ്പ് ആമ്പിലാട് റോഡിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പ് പോലീസ് നടത്തിയ പരിശോധനയിലാണ് വഴിയരികിലെ പറമ്പിൽനിന്ന് രണ്ടു സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. ഇവ ഉ​ഗ്രശേഷിയുള്ളവയാണെന്നും അടുത്തിടെ നിർമ്മിച്ചതാണെന്നും പോലീസ് പറഞ്ഞു. കൂത്തുപറമ്പ് കിണറ്റിന്റവിട ആമ്പിലാട് റോഡിന് സമീപത്ത് വെച്ച് പരിശോധനക്കിടെയാണ് പോലീസ് ബോംബുകൾ കണ്ടെടുത്തത്,

തലശ്ശേരിക്ക് സമീപം എരഞ്ഞോളി കുട ക്കളത്ത് കഴിഞ്ഞദിവസം ബോംബ് പൊട്ടി വേലായുധൻ (83) എന്ന വയോധികൻ കൊല്ലപ്പെട്ടിരുന്നു. വീടിനോട് ചേർന്നുള്ള പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയപ്പോഴായിരുന്നു സ്ഫോടനം. പറമ്പിൽനിന്ന് കിട്ടിയ വസ്തു ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോൾ അത് പൊട്ടിത്തെറിച്ചായിരുന്നു വേലായുധൻ കൊല്ലപ്പെട്ടത്.

സംഭവത്തിന് ശേഷം കണ്ണർ ജില്ലയിലെ വിവിധ ഭാ​ഗങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. കൂത്തുപറമ്പ്, തലശ്ശേരി, മാഹി, മട്ടന്നൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുൾപ്പെടെ അഞ്ച് ബോംബ് സ്ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇതിനിടെയാണ് ഇന്ന് കുത്തുപറമ്പിലും ബോംബ് കണ്ടെത്തിയത്

Continue Reading