KERALA
മാധ്യമങ്ങൾക്ക് മുഖം നൽകാതെ തോമസ് ഐസക് വോട്ട് ചെയ്തു
ആലപ്പുഴ: വിവാദങ്ങള്‍ക്കിടെ മാദ്ധ്യമങ്ങളെ അറിയിക്കാതെ നേരത്തേ വോട്ട് ചെയ്‌ത് മടങ്ങി ധനമന്ത്രി തോമസ് ഐസക്ക്. ആലപ്പുഴ എസ്‍ ടി ബി സ്‌കൂളില്‍ രാവിലെ പത്തരയോടെ വോട്ട് ചെയ്യാനെത്തുമെന്നാണ് മന്ത്രി തോമസ് ഐസക്കിന്റെ ഓഫീസില്‍ നിന്ന് അറിയിച്ചിരുന്നത്. എന്നാല്‍ മാദ്ധ്യമങ്ങള്‍ അവിടെ എത്തിയപ്പോഴേക്കും മന്ത്രി വോട്ട് ചെയ്‌ത് മടങ്ങുകയായിരുന്നു.
വോട്ട് ചെയ്‌ത് മടങ്ങിയ മന്ത്രി മാദ്ധ്യമങ്ങളെ കാണുന്നത് ഒഴിവാക്കുകയും ചെയ്‌തു. ഇതിനെപ്പറ്റി ചോദിക്കാന്‍ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. മന്ത്രി എറണാകുളത്തേക്കാണ് വോട്ട് ചെയ്‌ത ശേഷം പോയതെന്നാണ് അറിയുന്നത്.
അതേസമയം, തിരഞ്ഞെടുപ്പില്‍ താന്‍ വോട്ട് ചെയ്‌തുവെന്ന് മന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടുമെന്നു തന്നെയാണ് കരുതുന്നതെന്നും സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് ഈ സര്‍ക്കാരിന്റെ കാലത്ത് നാട്ടിലുണ്ടായതെന്നും തോമസ് ഐസക്ക് ഫേസ്‌ബുക്കില്‍ കുറിച്ചു.