Crime
കേരളത്തിലെ ഒരു ഉന്നത രാഷ്ട്രീയ നേതാവിന്റെ മകള്‍ക്കായി ഡോളര്‍ കൈമാറിയെന്നും ഇതു നേതാവിന് അറിയാമെന്നും സ്വപ്ന

കൊച്ചി: സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസിന് മുന്നില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്. കേരളത്തിലെ ഒരു ഉന്നത രാഷ്ട്രീയ നേതാവിന്റെ മകള്‍ക്കായി ഡോളര്‍ കൈമാറിയെന്നും ഇതു നേതാവിന്റെ സാന്നിധ്യത്തിലായിരുന്നുവെന്നുമാണ് സ്വപ്‌ന കസ്റ്റംസിന് മൊഴി നല്‍കിയത്. സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ കേരള രാഷ്ട്രീയത്തില്‍ വലിയ ചലനമുണ്ടാക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ഉന്നത നേതാവിന്റെ മകളുടെ വിവിധ ഇടപാടുകളുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് സ്വപ്‌ന കസ്റ്റംസിനെ അറിയിച്ചത്. ഇവരുടെ ചില ആവശ്യങ്ങള്‍ക്കായി ഡോളര്‍ ദുബായിലെത്തിക്കുകയായിരുന്നു ലക്ഷ്യം. ഈ ഡോളര്‍ കൈമാറുന്നതിനായി താന്‍ ഇവരുടെ വീട്ടിലെത്തിയിരുന്നുവെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.
ഉന്നതന്റെ സാന്നിധ്യം അന്ന് അവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഇക്കാര്യങ്ങളൊക്കെ അറിയാമായിരുന്നുവെന്നും സ്വപ്‌ന വെളിപ്പെടുത്തിയിട്ടുണ്ട്. ഏതു വിധത്തിലാണ് ഇവര്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയതെന്ന വിവരം സ്വപ്‌ന ഇഡിക്ക് കൈമാറിയിട്ടുണ്ട്.
സ്വപ്‌നയുടെ മൊഴി കൂട്ടുപ്രതിയായ സരിത്തും ശരിവച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരുടെയും രഹസ്യമൊഴി എടുക്കാന്‍ തീരുമാനിച്ചത്. സ്വപ്‌ന രഹസ്യമൊഴിയിലും ഇക്കാര്യം ആവര്‍ത്തിച്ചാല്‍ കസ്റ്റംസ് ഉടന്‍ തുടര്‍നടപടികളാരംഭിക്കും.
വൈകാതെ തന്നെ ഉന്നതനെയും മകളെയും ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കേന്ദ്ര ഏജന്‍സികള്‍ കടക്കും. ഇക്കാര്യത്തില്‍ ഇഡിയും കസ്റ്റംസും ഏതാണ്ട് ധാരണയിലെത്തിയിട്ടുണ്ട്.