Crime
ഉന്നതരുടെ പേര് വെളിപ്പെടുത്തിയ സ്വപ്നയുടെ ജീവന് ഭീഷണി. സംരക്ഷണം നൽകണമെന്ന് കോടതി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ആവശ്യമായ സുരക്ഷ നല്‍കണമെന്ന് എറണാകുളം സിജെഎം കോടതി. നേരത്തെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ് കോടതിയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോടതി നടപടി.
ജയിൽ ഡിജിപിക്കും സൂപ്രണ്ടിനുമാണ് കോടതി നിർദേശം നൽകിയത്. അതേസമയം, സ്വപ്നയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഈ മാസം 22 വരെ സ്വപ്നയെ റിമാന്‍ഡ് ചെയ്തു.
തന്നെ ജയിലില്‍ ചിലർ വന്ന് കണ്ടിരുന്നെന്നും ജീവന് ഭീഷണിയുണ്ടെന്നും സ്വപ്ന കോടതിയിൽ പറഞ്ഞിരുന്നു. പോലീസ് ഉദ്യോഗസ്ഥരെന്ന് തോന്നുന്ന ചിലരാണ് ജയിലിൽ വന്ന് തന്നെ കണ്ടത്. ഇതിനാൽ തനിക്ക് സംരക്ഷണം നൽകണമെന്നാണ് സ്വപ്ന ആവശ്യപ്പെട്ടത്. ഉന്നതരുടെ പേര് വെളിപ്പെടുത്തരുതെന്ന് ചിലർ ആവശ്യപ്പെട്ടതായും അതിനാൽ തനിക്ക് ജീവന് ഭീഷണിയുണ്ടന്നും സ്വപ്ന കോടതിയെ ബോധിപ്പിച്ചിരുന്നു.