Connect with us

KERALA

ജി. സുധാകരനെ സിപിഎം പുറത്താക്കും.ബിജെപിയിലേക്ക് സ്വാഗതം ചെയ്ത്  കെ. സുരേന്ദ്രൻ.

Published

on

തിരുവനന്തപുരം: സിപിഎം നേതാവ് ജി. സുധാകരനെ ബിജെപിയിലേക്ക് പരോഷമായി സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ജി. സുധാകരനെ സിപിഎം പുറത്താക്കുമെന്നാണ് വിവരമെന്നും തെറ്റ് തിരുത്തുന്നതിന് പകരം തെരെഞ്ഞെടുപ്പിൽ തിരിച്ചടി നൽകിയ ജനവിഭാഗത്തിന് മേൽ കൈയുയർത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെയാണ് പാർട്ടി പുറത്താക്കുന്നതെങ്കിൽ അവരെ ബിജെപി ഇരുകൈയും നീട്ടി സ്വീകരിക്കും. പിണറായി വിജയന്‍റെ കുടുംബ വാഴ്ചയും അധികാര ദുർവിനിയോഗവുമാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്‍റെ പരാജയത്തിന് പിന്നിൽ. കേരളത്തിൽ കുടുംബാധിപത്യ ഭരണമാണ് കാഴ്ച വയ്‌ക്കുന്നതെന്നും അത് ഇല്ലാതാക്കാൻ സിപിഎമ്മിന് കെൽപ്പുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

Continue Reading