Connect with us

KERALA

പ്രമോദ് കോട്ടൂളിയെ പുറത്താക്കിയതിന് പിന്നാലെസിപിഎമ്മിന്‍റെ പ്രമുഖ നേതാക്കള്‍ നടത്തിയ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും  പുറത്ത് വരാൻ സാധ്യത

Published

on

കോഴിക്കോട്: പിഎസ്‌സി കോഴ വിവാദത്തില്‍ പ്രമോദ് കോട്ടൂളിയെ പുറത്താക്കിയ സിപിഎം നടപടിക്ക് പിന്നാലെ കോഴിക്കോട് കേന്ദ്രമാക്കി സിപിഎമ്മിന്‍റെ പ്രമുഖ നേതാക്കള്‍ നടത്തിയ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ പിന്നാമ്പുറക്കഥകള്‍ പുറത്തേക്ക് വരാൻ സാധ്യത, കോഴിക്കോട്ടെ സിപിഎമ്മിന്‍റെ പ്രമുഖ നേതാക്കളുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേറ്റ് അടക്കമുള്ള വന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന സമാന്തര സംഘം പ്രവര്‍ത്തിക്കുന്നുവെന്നത് പാര്‍ട്ടിക്കുള്ളില്‍ തന്നെ ചര്‍ച്ചയായ വിഷയമാണ്.

ഈ ശൃംഖലയിലെ കണ്ണിയായ പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ കമ്മിറ്റി നിര്‍ബന്ധിതമാകുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ശക്തമായി ഇടപെട്ടതാണ് മാസങ്ങള്‍ക്ക് മുമ്പ് ഒത്തുതീര്‍ത്ത പിഎസ്‌സി കോഴയില്‍ നടപടിക്ക് ജില്ലാ കമ്മിറ്റിയെ നിര്‍ബന്ധിതമാക്കിയത്. എന്നാല്‍ തന്നെ മാത്രം ബലിയാടാക്കിയതിലുള്ള അമര്‍ഷമാണ് പ്രമോദ് കോട്ടൂളിയെ നേതൃത്വത്തിനെതിരെ തിരിയാന്‍ പ്രേരിപ്പിക്കുന്നത്.

പിഎസ്‌സി കോഴയിടപാടില്‍ പ്രമോദിന്‍റെ പങ്ക് ഇതിനോടകം വ്യക്തമായിട്ടുണ്ട്. രണ്ട് പ്രാദേശിക ബിജെപി നേതാക്കളുമായി ചേര്‍ന്നാണ് പ്രമോദ് ക്രമക്കേടിന് ശ്രമം നടത്തിയതെന്നും സിപിഎം വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ആദ്യം ചെക്ക് വാങ്ങിയ ശേഷം പിന്നീട് അത് തിരികെ നല്‍കി പണം കൈപ്പറ്റിയെന്നും പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടത്രെ. ഏരിയാ കമ്മിറ്റി അംഗം മാത്രമാണെങ്കിലും സിപിഎമ്മിന്‍റെ പ്രമുഖ നേതാക്കളുമായി അടുത്തിടപഴകാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്ന വ്യക്തിയാണ് പ്രമോദ് ‘

Continue Reading