Connect with us

KERALA

പാർട്ടിയിൽ നിന്നും പുറത്താക്കിയതിനു പിന്നിൽ ഗുഢാലോചന.നിയമ നടപടികൾ സ്വീകരിക്കുമെന്നു പ്രമോദ് കോട്ടൂളി.

Published

on


തിരുവനന്തപുരം: പാർട്ടിയിൽ നിന്നും പുറത്താക്കിയതിനു പിന്നിൽ ഗുഢാലോചന നടന്നതായി പ്രമോദ് കോട്ടൂളി. കൃത്യമായ തിരക്കഥയുടെ ഭാഗമായാണ് പുറത്താക്കൽ നടപടി. ഈ തിരക്കഥ തയാറാക്കിയത് പാർട്ടിക്ക് ഉള്ളിൽ നിന്നാണോ പുറത്തു നിന്നാണോ എന്നത് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ പാർട്ടി നിയോഗിച്ച ഒരു അന്വേഷണ കമ്മിഷൻ ഉണ്ടായിട്ടില്ല. തെളിവുകളുടെ അടിസ്ഥാനത്തിലല്ല, നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് തന്നെ പുറത്താക്കിയത്. ഇത്തരമൊരു വ്യാജ വാർത്ത പരത്തിയത് ആരാണെന്ന് പാർട്ടി അന്വേഷിക്കണമായിരുന്നു. ഈ വിഷയത്തിൽ ഇപ്പോൾ പരാതിക്കാരനും ഇല്ല ആരോപണം ഉന്നയിച്ച ആളും ഇല്ല. കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം നിയമ നടപടികൾ സ്വീകരിക്കുമെന്നും പ്രമോദ് പറഞ്ഞു.



Continue Reading