Connect with us

Crime

മസ്‌കറ്റിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്

Published

on

“മസ്‌കറ്റ്: ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഒമാന്‍ പോലീസ് സ്ഥിരീകരിച്ചു. വാദി കബീര്‍ പ്രദേശത്ത് ഒരു പള്ളിക്ക് സമീപമാണ് വെടിവെപ്പ് ഉണ്ടായത്.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും എല്ലാവിധ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഒമാന്‍ പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും തെളിവുകള്‍ ശേഖരിച്ചു വരികയാണെന്നും ഒമാന്‍ പോലീസ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങൾ ശേഖരിച്ച് വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

Continue Reading