Connect with us

KERALA

സിപിഎമ്മിന്‍റെ ചിഹ്നമുള്ള മാസ്ക് ധരിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പോളി​ങ് ഓഫീസർക്ക് സസ്പെൻഷൻ.

Published

on

കൊല്ലം: സിപിഎമ്മിന്‍റെ ചിഹ്നമുള്ള മാസ്ക് ധരിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പോളി​ങ് ഓഫീസർക്ക് സസ്പെൻഷൻ. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിലാണ് പാർട്ടി ചിഹ്നമുള്ള മാസ്ക് ധരിച്ച് ഉദ്യോ​ഗസ്ഥ എത്തിയത്. കൊല്ലം മുഖത്തല സ്വദേശിയായ കെ സരസ്വതിയെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.കൊല്ലം കൊറ്റക്കര ഗ്രാമപഞ്ചായത്തിലുള്ള കുളശ്ശേരി ബൂത്തിൽ പോളിംഗ് ഓഫീസറായിരുന്നു സരസ്വതി. പാർട്ടി ചിഹ്നമുള്ള മാസ്ക് ധരിച്ചെത്തിയത് വിവാദമായതോടെയാണ് നടപടിയെടുത്തത്. പോളിംഗ് ബൂത്തിലെ ചുമതലയുണ്ടായിട്ടും, രാഷ്ട്രീയപാർട്ടിയുടെ ചിഹ്നം ധരിച്ച് വന്നതിൽ വീഴ്ച പറ്റിയെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍റെ കണ്ടെത്തൽ.

Continue Reading