KERALA
കര്‍ഷക സമരത്തെ രാഷ്ട്രീയമായി നേരിട്ടാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അന്ത്യത്തിന് തുടക്കം കുറിക്കുമെന്ന് എസ്.രാമചന്ദ്രന്‍ പിള്ള

തിരുവനന്തപുരം: കര്‍ഷക സമരത്തെ ബിജെപി രാഷ്ട്രീയമായി നേരിട്ടാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അന്ത്യത്തിന് തുടക്കം കുറിക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള. കേന്ദ്രസര്‍ക്കാര്‍ കൃഷിയും കാര്‍ഷിക ഉല്‍പന്നങ്ങളും കോര്‍പറേറ്റുകള്‍ക്ക് കൈമാറുകയാണ്. കര്‍ഷകര്‍ കോര്‍പറേറ്റുകളുടെ അടിയാളന്‍മാരായി മാറും.
പുതിയ കര്‍ഷകനിയമങ്ങള്‍ കേരളത്തില്‍ നടപ്പാക്കില്ലെന്നും എസ്.രാമചന്ദ്രന്‍പിള്ള തിരുവനന്തപുരത്ത് സംയുക്ത കര്‍ഷകസമിതി തുടങ്ങിയ അനിശ്ചിതകാല ഉപവാസ സമരം ഉദ്ഘാടനം ചെയ്തുപറഞ്ഞു.
ഇടതുപക്ഷ കര്‍ഷക സംഘടകള്‍ക്ക് പുറമെ ഇന്‍ഫാം, കുട്ടനാട് വികസനസമിതി എന്നീ സ്വതന്ത്രസംഘടനകളും അനിശ്ചിതകാല സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.