KERALA
ഷിരൂരിൽനിന്ന് 55 കിലോമീറ്റർ അകലെ കടലിൽ ജീർണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തി

അങ്കോല: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ കർണാടകയിലെ ഷിരൂരിൽനിന്ന് 55 കിലോമീറ്റർ അകലെ കടലിൽ ജീർണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തി. ഗോകർണത്തിനും കുന്ദാവാരയ്ക്കും ഇടയിലുള്ള ഭാഗത്ത് കടലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് വ്യക്തമല്ല.
മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ സഹോദരൻ അഭിജിത്തും ലോറി ഉടമ മനാഫും സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് മത്സ്യത്തൊഴിലാളിയായ ഒരാളെ കാണാതായിരുന്നു.