KERALA
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടത്തിന്റെ കണക്കുകൾ എത്രയുംപെട്ടെന്ന് സംസ്ഥാനം കേന്ദ്രത്തിന് കൈമാറണം

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടത്തിന്റെ കണക്കുകൾ എത്രയുംപെട്ടെന്ന് സംസ്ഥാനം കേന്ദ്രത്തിന് കൈമാറണം
കോഴിക്കോട്: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടത്തിന്റെ കണക്കുകൾ എത്രയുംപെട്ടെന്ന് സംസ്ഥാനം കേന്ദ്രത്തിന് കൈമാറണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ആവശ്യപ്പെടുന്ന മുഴുവൻ പണവും കേന്ദ്രം സംസ്ഥാനത്തിന് നൽകണം. പ്രധാനമന്ത്രി നൽകിയ വാക്ക് പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള തടസ്സം നീക്കണം. കാലാനുസൃതമായി നയത്തിൽ മാറ്റംവരുത്താൻ സർക്കാർ തയ്യാറാകണം. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ എല്ലാ എം.പി മാർക്കും സഹായം നൽകാൻ സാധിക്കും.
കോഴിക്കോട് വിലങ്ങാട്ടെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ഇക്കാര്യത്തിൽ കേന്ദ്രം സഹായം നൽകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.